04 December Monday

ജിസിസി പരിസ്ഥിതി മന്ത്രാലയ അണ്ടർ സെക്രട്ടറിമാരുടെ യോഗം ഒമാനിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

ജബൽ അക്ദര്‍ (ഒമാൻ) > ഗൾഫ് കോർപ്പറേഷൻ കൗൺസിൽ(GCC) പരിസ്ഥിതി മന്ത്രാലയ അണ്ടർ സെക്രട്ടറിമാരുടെ നാല്പത്തിമൂന്നാമത് യോഗത്തിന് ഒമാൻ ആതിഥേയരായി. ജബൽ അക്ദറിലാണ് യോഗത്തിന് വേദിയൊരുക്കിയിരുന്നത്.

സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോക്ടർ അബ്ദുള്ള അലി അൽ അംരി, യോഗത്തിന് അധ്യക്ഷനായി. പരിസ്ഥിതി വിഷയത്തിൽ, ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള സംയോജിത പ്രവർത്തനങ്ങളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്ലാസ്റ്റിക് മലിനീകരണം ഉൾപ്പടെ, സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത വിതാനങ്ങളിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന അനവധി പാരിസ്ഥിതിക വിഷയങ്ങളുണ്ട്. ഇവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള ചർച്ചകളിലും പരിശ്രമങ്ങളിലും വ്യവഹാരങ്ങളിലും, മേഖലയിലെ രാജ്യങ്ങൾക്കിടയിൽ യോജിച്ച നിലപാടുകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ യോഗത്തിൽ നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top