19 December Friday

ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎഇ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

അബുദാബി > ഗാസയിലെ അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രദേശത്തെ വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾ തടയാനും സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top