19 April Friday

കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ അരങ്ങിലെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

കുവൈത്ത് സിറ്റി> കലക്കത്ത് കുഞ്ചൻ നമ്പ്യാരുടെ ജീവിത മുഹൂർത്തങ്ങളെ കോർത്തിണക്കി  ഫ്യൂച്ചർ ഐ തിയറ്ററിന്റെ പതിനാലാമതു നാടകം ‘കഥകൾക്കപ്പുറം മിഴാവ് പറഞ്ഞ കഥ’ അരങ്ങിലെത്തി. ഹവല്ലി ബോയ്‌സ് സ്കൗട്ട് ഹാളിൽ ഒരേ ദിവസം രണ്ട് പ്രദർശനങ്ങളാണ്  അരങ്ങേറിയത്. നാടകം കാണാൻ നിരവധി പേരെത്തി. ഫ്യൂച്ചർ ഐ തിയറ്ററിന്റെ ബാനറിൽ ഷെമേജ് കുമാറാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. വിവിധ വേദികളിലൂടെ കഴിവ് തെളിയിച്ച ഷൈമോൻ ചേലാടാണ് പ്രകാശന സംവിധാനം നിർവഹിച്ചത്.

കുഞ്ചൻ നമ്പ്യാരായി ഉണ്ണി കൈമളും, ചാക്യാരായി ജ്യോതിഷ്  പി ജി എന്നിവർ വേഷമിട്ടു. വസുന്ധര എന്ന കഥാ പാത്രത്തെ രമ്യ രതീഷ് അവതരിപ്പിച്ചു. വട്ടിയൂർ കാവ് കൃഷ്ണ കുമാർ, ഡോ. എബ്രഹാം, ഡോ. പ്രമോദ്, നൗഷാദ് , ലിയോ, ബിബിൻ തുടങ്ങി കുവൈത്തിലെ കുവൈത്തിലെ നടീ നടന്മാരും അരങ്ങിലെത്തി. ഫഹാഹീൽ സ്കൂൾ ഡെപ്യൂട്ടി പ്രിൻസിപ്പൽ പീറ്റർ മുല്ലേയ്, വൺ വേൾഡ് തിയേറ്റർ ഫൗണ്ടറായ അലിസൺ ഷാൻ പ്രൈസ്, ഷൈമോൻ ചേലാട് തുടങ്ങിയവർ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡന്റ് വട്ടിയൂർക്കാവ് കൃഷ്ണകുമാർ അധ്യക്ഷ വഹിച്ചു. ഷമേജ് കുമാർ നാടകത്തിന്റെ വിശദാംശങ്ങൾ വിവരിച്ചു. ട്രഷറർ ശരത് നായർ സുവനീർ കോപ്പി പീറ്റർ മുല്ലേക് നൽകി പ്രകാശനം നിർവഹിച്ചു. രക്ഷാധികാരി സന്തോഷ് കുട്ടത്തു സ്വാഗതവും മീഡിയ കൺവീനർ പ്രമോദ് നന്ദിയും പറഞ്ഞു .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top