12 July Saturday

ഷെയ്ഖ് ഖലീഫക്ക് അന്ത്യവിശ്രമം

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
 
അബുദാബി > അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭൗതിക ശരീരം അബുദാബിയിലെ അല്‍ ബതീന്‍ കബര്‍സ്ഥാനില്‍ കബറടക്കി. 
 
വെള്ളിയാഴ്ച വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം അബുദാബിയിലെ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഒന്നാം പള്ളിയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍ അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു. അല്‍ നഹ്യാന്‍ കുടുംബത്തിലെ ഷെയ്ഖുമാര്‍, കുടുംബാംഗങ്ങള്‍ എന്നിവരും മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. 
 
18 വര്‍ഷം യുഎഇ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഖലീഫ അന്തരിച്ചതായി വെള്ളിയാഴ്ച ഉച്ചക്കുശേഷം പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലമാണ് അറിയിച്ചത്. ഗള്‍ഫ് അറബ് ഭരണാധികാരികളും വിവിധ രാഷ്ട്രതലവന്‍മാരും നിര്യാണത്തില്‍ അനുശോചിച്ചു. 
 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top