27 April Saturday

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടനാ വാർഷികം മെയ് 21 ന്

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

അജ്‌മാൻ > കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി ആഘോഷിക്കുന്ന വേളയില്‍ മുൻ കാല പരിഷത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ യുഎഇയിൽ രൂപീകരിച്ച ഫ്രണ്ട്സ് ഓഫ് കെഎസ്എസ്‌പി  പതിനെട്ടാം സംഘടനാ വാർഷികം നടത്തുന്നു. മെയ് 21 ഞായർ രാവിലെ 9:30 മണിമുതൽ അജ്‌മാൻ അൽ ഹീലിയോയിലെ ഫാം ഹൗസിലാണ് പരിപാടി നടക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റും എറണാകുളം മഹാരാജാസ് കോളേജ് ഭൗതികശാസ്ത്ര വിഭാഗം മുൻ തലവനുമായ ഡോ. എൻ ഷാജി ഉദ്ഘാടനം ചെയ്യും. “പുത്തൻ ശാസ്ത്ര സാങ്കേതിക വിദ്യകളും മാറുന്ന ലോകവും” എന്ന വിഷയത്തിൽ ഡോ. എൻ ഷാജി  പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് :056 1424900, 052 9771585


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top