29 March Friday

കൈതപ്രത്തിന് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 9, 2021

കുവൈറ്റ് > കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) പതിനാലാമത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. ഡിസംബര്‍ 4ന് കണ്ണൂര്‍ കാനായിലുള്ള യമുനാതീരം റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അവാര്‍ഡ്ദാനചടങ്ങില്‍ സംസ്ഥാന തദ്ദേശ സ്വയം ഭരണ, എക്‌സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അവാര്‍ഡ് സമര്‍പ്പണം നിര്‍വ്വഹിച്ചു. മലയാള നാടിന്റെ അഭിമാനമായ കൈതപ്രം കര്‍മ്മമേഖലയില്‍ സജീവമായി എറെനാള്‍ ഇനിയും നിലനില്‍ക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.

ഫോക്ക് വര്‍ക്കിംഗ് ചെയര്‍മാന്‍ ഐ വി ദിനേശ് അദ്ധ്യക്ഷനായ ചടങ്ങില്‍ ജൂറി അംഗം കെ.കെ.ആര്‍ വെങ്ങര അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി. ഐ മധുസൂധനന്‍ എം.എല്‍.എ പ്രശംസാ ഫലകവും, പയ്യന്നൂര്‍ നഗരസഭ ചെയര്‍ പേര്‍സണ്‍ കെ.വി.ലളിത ക്യാഷ് അവാര്‍ഡും കൈമാറി. മുന്‍ എം.എല്‍.എ ടിവി രാജേഷ്, കെ.ബ്രിജേഷ് കുമാര്‍ ഡി.സി.സി സെക്രട്ടറി, കെ രഞ്ജിത്ത് ബി.ജെ.പി സ്റ്റേറ്റ് സെക്രട്ടറി, ജൂറിയംഗം ദിനകരന്‍ കൊമ്പിലാത്ത് സീനിയര്‍ റിപ്പോര്‍ട്ടര്‍ മാത്യഭൂമി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തന്നിലെ കലാകാരന് മിഴിവ് നല്‍കിയ നാടാണ് കണ്ണൂര്‍ എന്നും നാടിനോട് ഏറെ സ്‌നേഹമുണ്ട് എന്നും കൈതപ്രം മറുപടി പ്രസംഗത്തില്‍ അറിയിച്ചു. നടനും ജൂറിയഗവുമായ ചന്ദ്രമോഹനന്‍ കണ്ണൂര്‍ സ്വാഗതം ആശംസിച്ചു. അവാര്‍ഡ് കമ്മിറ്റി അഗം ഗിരിമന്ദിരം ശശികുമാര്‍ നന്ദി രേഖപ്പെടുത്തി.

കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം / സമഗ്ര സംഭാവന ചെയ്ത വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ ഫോക്ക് നല്‍കി വരുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത്, പ്രശസ്ത ശില്‍പ്പി  കെ.കെ.ആര്‍ വെങ്ങര, സിനി ആര്‍ടിസ്റ്റ് ചന്ദ്രമോഹന്‍ കണ്ണൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.

കണ്ണൂര്‍ ജില്ലക്കാരുടെ കുവൈറ്റിലെ പ്രവാസ സംഘടനയായ ഫോക്കും ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ട്രസ്റ്റും നടത്തുന്ന സംസ്‌ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു.

ചന്ദ്രമോഹനന്‍ കണ്ണൂര്‍ നയിച്ച കൈതപ്രത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും ചടങ്ങിന് മിഴിവേകി. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബസംഗമത്തില്‍  അദ്ധ്യാപക അവാര്‍ഡ് നേടിയ രാധാകൃഷ്ണന്‍ മാണിക്കോത്തിനേയും ചിത്രകാരന്‍ കലേഷിനേയും ആദരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top