20 April Saturday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ ‘രക്തദാന ക്യാമ്പ്‌’

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

കുവൈറ്റ്‌ > ഇന്ത്യൻ സ്വാതന്ത്യദിനത്തിന്റെ 75-ാം വാർഷികവും, ഇന്ത്യ -കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60 വാർഷികവും ആഘോഷിക്കുന്ന വേളയിൽ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്‌സ്‌പാറ്റസ് അസോസിയേഷൻ (ഫോക്ക്) അൽ അദാൻ രക്ത ബാങ്കിൽ രക്തദാന ക്യാമ്പ്‌ ഡ്രൈവ്  സംഘടിപ്പിച്ചു. ഒക്‌ടോബർ 29 നടന്ന രക്തദാന ക്യാമ്പിൽ 150 അധികം ആളുകൾ പങ്കെടുത്തു.

ഫോക്ക് പ്രസിഡന്റ്  സലിം എം എൻ അധ്യക്ഷനായി. ചടങ്ങിൽ ഫോക്ക് ബ്ലഡ് ഡൊണേഷൻ കോഡിനേറ്റർ ഹരി കുപ്ലേരി ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാർ എന്നിവർ സംസാരിച്ചു.

ഫോക്ക്  ജനറൽ സെക്രട്ടറി ലിജേഷ് പി, ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാർ, വനിതാവേദി ട്രഷറർ ശ്രീഷ ദയാനന്ദൻ, ഷിജി സനത്ത്, അമ്യത മഞ്ചീഷ്, ജോമി വിനോയി, വൈസ് പ്രസിഡന്റ് വിജയകുമാർ, രാജേഷ്ബാബു, ഹരിപ്രസാദ്, മെമ്പർഷിപ്പ് സെക്രട്ടറി സുജേഷ്, വിനോയ് വിൽസൺ മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top