25 April Thursday

അയർലണ്ടിൽ പൂർവ്വവിദ്യാർത്ഥി സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ഡബ്ലിൻ> സ്വാശ്രയ കോളേജ് രംഗത്തെ കേരളത്തിലെ ആദ്യകാല സംരംഭമായ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (കോട്ടയം പുതുപ്പള്ളി ബാച്ച് )പൂർവ്വ വിദ്യാർഥികൾ അയർലണ്ടിൽ സമാഗമം നടത്തി.

ഫെബ്രുവരി 28 നു  ക്രാംലിൻ ഡബ്ലിയു എം സി ഹാളിലായിരുന്നു പരിപാടി.  രാജ്യത്തിന് പുറത്തു ഇത്തരം ഒത്തുചേരലുകൾ വിരളമാണൈന്ന്‌ സംഘാടകർ പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രശസ്ത ആശുപത്രികളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി ചെയ്യുന്നവരാണ്‌ സംഗമത്തിനെത്തിയത്‌. അധ്യാപകരായ മോണി രാജൻ, സുനിത ബീഗം, മിനോ എലിസബത് എന്നിവരും വിദ്യാർത്ഥികളും കോളേജ് ഓർമ്മകൾ പങ്കു വെച്ചു.  അടുത്ത വർഷം മുതൽ തുടർച്ചയായി കുറച്ചു കൂടെ വിപുലമായി നടത്തുവാനും  തീരുമാനിച്ചു.  ഒത്തുചേരലിൽ ഉഖ നെവിലിന്റെ സംഗീതവും ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top