19 December Friday

കൈരളി കസബ് സെവൻസ് ഫുട്‍ബോൾ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023


കസബ്>   കൈരളി കസബിന്റെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി  ജോയ് ആലുക്കാസ് മണി എക്സ്ചേഞ്ച് കസബ് ബ്രാഞ്ചിന്റെ സഹകരണത്തോടെ സംഘടിപിച്ച ഒന്നാമത്  സെവൻസ് ഫുട്‍ബോൾ മത്സരം കസബ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടത്തി.
                   
 ടൂർണമെന്റ് ഉദ്ഘാടനത്തിൽ മുഹമ്മദ് അലി, അബ്ദുറഹ്‍മാൻ അൽ ഷെഹി, സുലൈമാൻ അഹമ്മദ് ഫെറി, അൽ ഹാജി അഹമ്മദ് ഹുസൈൻ ചൗദരി ശബാബതി, അബു ഹുസൈൻ, വിക്രമൻ, ഷാഹുൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, അബ്ദുൽ റഷീദ് ബംഗാര, കമ്മിറ്റി ചെയർമാൻ നിഷാദ് ജെസർ മുസണ്ഡം, കൺവീനർ ഷറഫലി,  കൈരളി കസബ് ഭാരവാഹികളായ എം. ബി. വേണുക്കുട്ടൻ, ജാഫർ മാവൂർ, ബഷീർ തിരൂർ, പ്രകാശ് ബുക്ക, രവി നാദാപുരം, സജിത്ത്, പ്രബീൻ ചീമേനി എന്നിവർ പങ്കെടുത്തു.

കസബിലെ എട്ടോളം പ്രമുഖരായ ടീമുകൾ അണി നിരന്നു, പന്ത്രണ്ടു വയസ്സിനു  താഴെയുള്ള കുട്ടികളുടെ വാശിയേറിയ സൗഹൃദ മത്സരവും സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം വൻ ജനാവലിയുടെ സാനിധ്യത്തിൽ നടത്തി എന്ന് ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top