18 September Thursday

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സൗത്ത് ഏഷ്യാ ഫുട്ബോൾ ടൂർണമെൻറ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

കുവൈറ്റ്  സിറ്റി>  കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ ) സംഘടിപ്പിക്കുന്ന Q8 ഓയിൽസ്  വിന്നേഴ്സ് ട്രോഫിക്ക്  വേണ്ടിയുള്ള മൂന്നാമത്  സൗത്ത് ഏഷ്യാ സെവൻ എ  സൈഡ്  പ്രൈസ് മണി ഓപ്പൺ ഏകദിന ഫുട്ബോൾ ടൂർണ്ണമെൻറ് വെള്ളിയാഴ്ച്ച (മാർച്ച് 10) നടക്കും. 

രാവിലെ 6 തൽ ഫഹാഹീൽ സൂഖ് സബാ  പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ്  ഫുട്ബോൾ ഗ്രൗണ്ടിലാണ് മത്സരം. കുവൈറ്റിലെ ഇരുപത്തി രണ്ട്  ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് ട്രോഫികൾ കൂടാതെ 500 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 250 ഡോളർ പ്രൈസ് മണിയും നൽകും. ടൂർണ്ണമെന്റുമായി  ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി  റഫീക്ക് എൻ  97398453, നാസർ എം കെ 66780404, ആഷിഖ് എൻ ആർ 97231880  എന്നിവരുമായി ബന്ധപ്പെടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top