കുവൈത്ത് സിറ്റി> പ്രമുഖ ഫുട്ബാൾ ക്ലബായ ഫ്ലൈറ്റേർസ് എഫ്‌സി കുവൈത്ത് പുതിയ സീസണിലെ ജഴ്സി പുറത്തിറക്കി. മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിൽ ക്ലബിന്റെ മുഖ്യപ്രായോജകരായ അൽ മുസൈനി എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ഗുരുപ്രസാദ് കദ്രി അഭിരാമിന് കൈമാറി ഉദ്ഘാടനം ചെയ്തു. കുവൈത്ത് സ്റ്റൈൽ കോ പ്രതിനിധി ചിദംബരേശൻ ആവേ ജഴ്സി ലോഞ്ച് ചെയ്തു. മെഡക്സ് റിസപ്ഷൻ മാനേജർ സലാം ഏറ്റുവാങ്ങി.
ക്ലബ് പേട്രൺ ശുഐബ് ഷെയ്ഖ് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് സലിം വകീൽ സ്വാഗതവും ട്രഷറർ ഷാകിബ് നന്ദിയും പറഞ്ഞു. ജോസഫ് സ്റ്റാൻലി, ഫൈസൽ ജിബ്‌രീൽ, അഫ്സർ തളങ്കര, തോമസ് അവറാച്ചൻ എന്നിവർ സംസാരിച്ചു. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ശരീഫ് പൂച്ചക്കാട്, മുഹമ്മദ് മല്ലങ്കൈ, ഹസീം, സത്താർ, ഉബൈദ്ക്ക, മധു, ഡാൻസ്റ്റാൻ, ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഹോം-എവേ ഫാൻസ് ജഴ്സികൾ വിതരണം ചെയ്തു. അറേബ്യൻ ഇശലിന്റെ കൈമുട്ട് പാട്ടും ഒരുക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..