ഒമാൻ > കൈരളി റൂവിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 ന് നടന്ന റൂവി കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ അൽ അൻസാരി എഫ്‌സി ജേതാക്കളായി. നെസ്റ്റോ സെന്ന എഫ് സി റണ്ണർ അപ്പും എഫ് സി കേരള മൂന്നാം സ്ഥാനവും നേടി. ഫ്രണ്ടി മൊബൈലും ഫാൽക്കൻ പ്രിന്റേഴ്സുമായിരുന്നു ടൂർണമെന്റിന്റെ പ്രധാന സ്പോൺസർമാർ.
റൂവിയിലെ അൽ സാഹിൽ ഗ്രൗണ്ടിൽ നടന്ന മത്സരം ഒമാൻ ദേശീയ ഫുട്ബോൾ ടീം ഗോൾ കീപ്പർ അഹമ്മദ് ഫരാജ് അൽ റവാഹി കിക്ക് ഓഫ് ചെയ്തു. ഒമാനിലെ വിവിധപ്രവിശ്യകളിൽ നിന്നുള്ള നൂറുകണക്കിന് ഫുട്‌ബോൾ പ്രേമികളാണ് മത്സരങ്ങൾ കാണാനെത്തി.
സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, അനു ചന്ദ്രൻ, റെജി ഷാഹുൽ, ഫ്രെണ്ടി മൊബൈൽ മാർക്കറ്റിംഗ് ഹെഡ് ഹമൂദ്, ഫാൽക്കൺ പ്രിന്റേഴ്‌സ് പ്രതിനിധികൾ, ഇന്ത്യൻ സ്ക്രൂൾ ബോർഡ് മെമ്പർ നിധീഷ് കുമാർ തടങ്ങിയവർ വിതരണം ചെയ്തു. സംഘാടക സമിതി ഭാരവാഹികളായ അഭിലാഷ് ശിവൻ, വരുൺ, സുബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഒമാനിലെ സാമൂഹ്യ ക്ഷേമ രംഗത്ത് സജീവ സാന്നിധ്യമായ കൈരളി റൂവി കൂട്ടായ്മ കായിക രംഗത്തും വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ടൂർണമെന്റ് വൻവിജയമാക്കിയ മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..