25 April Thursday

ഫോക്ക് വനിതാവേദിക്ക്‌ പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

കുവൈറ്റ്‌ > കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ പതിമൂന്നാമത് വാർഷിക ജനറൽ ബോഡി മീറ്റിങ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2022 വർഷത്തെ ഭാരവാഹികളായി സജിജ മഹേഷ്‌ (ചെയർപേഴ്‌സൺ), അമൃത മഞ്ജീഷ് (വൈസ് ചെയർപേഴ്‌സ‌ൺ), ശ്രീഷ ദയാനന്ദൻ (ജനറൽ കൺവീനർ), അപർണ രാഹുൽ (ജോയിന്റ് കൺവീനർ), മിനി മനോജ്‌ (ട്രഷറർ), നിവേദിത സത്യൻ (ജോയിന്റ് ട്രഷറർ) എന്നിവരെയാണ്‌ തിരഞ്ഞെടുത്തു.

ഓൺലൈനായി നടന്ന യോഗം ഫോക്ക് ആക്ടിങ്‌ പ്രസിഡന്റ്‌  ബിജു എൻ കെ ഉദ്ഘാടനം ചെയ്‌തു. വനിതാവേദി ചെയർപേഴ്‌സൺ രമ സുധീർ അധ്യക്ഷയായി. അമൃത മഞ്ജീഷ് അനുശോചന പ്രമേയവും ജോയിന്റ് കൺവീനർ  കവിത പ്രണീഷ് പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രഷറർ സജിജ മഹേഷ്‌ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

വനിതാവേദി വൈസ് ചെയർ പേർസൺ  മിനി മനോജ്‌, ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രഷറർ മഹേഷ്‌ കുമാർ, രക്ഷാധികാരി ജി വി മോഹനൻ, ഉപദേശക സമിതി അംഗം കെ ഇ രമേശ്‌, വൈസ് പ്രസിഡന്റുമാരായ ഹരിപ്രസാദ് യു കെ, രാജേഷ് ബാബു, അഡ്മിൻ സെക്രട്ടറി സേവിയർ ആന്റണി, മെമ്പർഷിപ്പ് സെക്രട്ടറി സുജേഷ്, ചാരിറ്റി സെക്രട്ടറി ഹരി കെ നമ്പ്യാർ, സ്‌പോർട്സ് സെക്രട്ടറി രാജേഷ് എന്നിവർസംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top