09 December Saturday

ഫോക്കസ് കുവൈത്ത് ഓപ്പൺ ബാഡ്മിന്റെൻ ടൂർണമെന്റ് 2023 ന്റെ പോസ്റ്റർ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

കുവൈത്ത് സിറ്റി>  ഫോക്കസ്  കുവൈത്ത് (ഫോറം ഓഫ് കാഡ് യൂസേഴ്സ് ) 2023 ഒക്ടോബർ 6 ന്  ഐസ്മാഷ് ബാഡ്മിന്റെൻ അക്കാഡമി അഹ്‌മദിയിൽ വെച്ചു നടക്കുന്ന ബാഡ്മിന്റെൻ ടൂർണമെന്റ് 2023 ന്റെ  പോസ്റ്റർ  പ്രകാശനം ചെയ്തു .പോസ്റ്റർ പ്രസിഡന്റ് ജിജി മാത്യു  അൽ മുല്ലാ എക്സ്ചെഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസിഫ അബ്ബാസിക്ക് നൽകിയാണ് പോസ്റ്റർ  പ്രകാശനം ചെയ്തത് .

കുവൈത്തിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ്ബുകളെ ഉൾകൊള്ളിച്ചാണ്  ടൂർണമെന്റ് സംഘടിപ്പിക്കുന്നത് .ട്രാഷറർ ജേക്കബ് ജോൺ , ഫോക്കസ് ഫെസ്റ്റ് 2023 ന്റെ ജനറൽ കൺവീനർ രതീഷ് കുമാർ, അൽ മുല്ലാ എക്സ്ചേഞ്ച് പ്രതിനിധികൾ   എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിലേക്കുള്ള റെജിസ്‌ട്രേഷൻ  ആരംഭിച്ചു  ഇന്റർ മീഡിയറ്റ് , ലോവർ ഇന്റർമീഡിയറ്റ്, ഇന്റർ ഫോക്കസ് എന്നീ കാറ്റഗറിയിൽ ആണ് മത്സരം നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top