15 July Tuesday

ഫോക്കസ് കുവൈറ്റ് ശില്പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കുവൈറ്റ് സിറ്റി> കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ഡിസൈനിംഗ് രംഗത്തെ പുതിയ സോഫ്റ്റ്വെയറുകൾ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഒനിക്സ് ഇന്റെർ നാഷണലിന്റെ സഹകരണത്തോടെ റിവിറ്റ് ശില്പശാല സംഘടിപ്പിച്ചു.

പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂളിൽ കൂടിയ യോഗത്തിൽ കാർഡ് കൺവീനർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് സ്വാഗതവും ട്രഷറർ സി.ഒ. കോശി നന്ദിയും പറഞ്ഞു. ഒമനിക്സിൽ നിന്നും  തരകേഷ് , ആരതി . പ്രഭൂ .രതീഷ് കുമാർ (ഫോക്കസ് )എന്നിവരും ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് റെജികുമാർ, ജോ: സെക്രട്ടറി സുനിൽ ജോർജ് , ജോ: ട്രഷറർ ജേക്കബ്ബ് ജോൺ , കാഡ് ടീം അംഗങ്ങളായ സാം തോമസ്, സൗജേഷ് എന്നിവർ നേതൃത്വം നൽകി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top