29 March Friday

സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

കുവൈറ്റ് സിറ്റി> കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് അഡ്ഹോക്ക് കമ്മറ്റി അംഗവും യൂണിറ്റ് മൂന്നിലെ സജീവ അംഗവുമായ കെഇഒ കൺസൾട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് കൺവീനർ എബ്രഹാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ , രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എക്സ്ക്യൂട്ടീവ് അംഗം സാബു തോമസ്  സ്വാഗതവും, ജോ: കൺവീനർ സൂരജ് നന്ദിയും പറഞ്ഞു. രതീഷ് കുമാർ ഫോക്കസിന്റ ഉപഹാരം കൈമാറി. സതീഷ് കുമാർ മറുപടി പ്രസംഗം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top