29 March Friday

ഇന്ത്യന്‍ സ്‌കൂളില്‍ ഫ്‌ളഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വെള്ളി മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
മനാമ > ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഫ്‌ളഡ്്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു വെള്ളിയാഴ്ച തുടക്കമാകും. വരും  ടൂര്‍ണമെന്റില്‍ 32 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
 
ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഫുട്‌ബോള്‍, വോളിബോള്‍, വടംവലി, കബഡി, അത്‌ലറ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് കായിക ഇനങ്ങളും വരും ആഴ്ചകളില്‍ നടക്കും.   
 
വൈകീട്ട് 6.30ന് ഇസ ടൗണ്‍ കാമ്പസിലെ അത്‌ലറ്റിക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മത്സരം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രദര്‍ശന മത്സരവും നടക്കും. വരും ആഴ്ചകളില്‍ വ്യാഴം, വെള്ളി ശനി ദിവസങ്ങളിലായാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറുക.
 
ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായ ഐഎസ്ബി കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2023 നോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നേരത്തെ  കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് ഫെസ്റ്റ്‌ന്റെ  ഭാഗമായി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒരു ചതുരംഗ (ചെസ്) ടൂര്‍ണമെന്റ് നടത്തിയിരുന്നു. 
 
ക്രിക്കറ്റ് മത്സരം സംബന്ധിച്ച  വിവരങ്ങള്‍ക്ക്: 38099941/37130494.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top