10 December Sunday

ബഹ്‌റൈനില്‍ തൊഴില്‍ വിപണി പരിഷ്‌കരണം; ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റ് നിര്‍ത്തലാക്കും

അനസ് യാസിന്‍Updated: Friday Oct 7, 2022

മനാമ> ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് പകരം ബഹ്‌റൈന്‍ പുതിയ തൊഴില്‍ വിപണി പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നു. പ്രവാസി തൊഴിലാളികളുടെ സംരക്ഷണം വര്‍ധിപ്പിക്കുക, റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ലളിതമാക്കുക, തൊഴില്‍ മാറ്റം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ബഹ്‌റൈന്‍ പുതിയ തൊഴില്‍ വിപണി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ല്‍ഖലീഫയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

തൊഴിലുടമയില്ലാതെ രാജ്യത്ത് ജോലി ചെയ്യാന്‍ പ്രവാസികള്‍ക്ക് അനുവദിക്കുന്നതാണ് നിലവിലെ ഫ്‌ളെക്‌സി പെര്‍മിറ്റ് സംവിധാനം. ഇത് നിര്‍ത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുക. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ)യാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക. ഇതുപ്രകാരം തൊഴിലാളി രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ക്കായി പുതിയ തൊഴില്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടലും സ്ഥാപിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം എല്‍എംആര്‍എക്ക് ആയിരിക്കും.

തൊഴിലിടങ്ങളിലെ സുരക്ഷയും സംരക്ഷണവും വര്‍ധിപ്പിക്കാനായി തൊഴില്‍ പെര്‍മിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴില്‍പരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കും. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വ്യാപാര സമൂഹത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി തൊഴിലുടമകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ലംഘനങ്ങളും കണ്ടെത്താന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top