24 April Wednesday

അബുദാബിയിൽ നടപ്പാതയിൽ സൈക്കിൾ ഓടിച്ചാൽ 500 ദിർഹം പിഴ

കെ എൽ ഗോപിUpdated: Tuesday Nov 8, 2022

അബുദാബി> ജോഗിംഗ് ട്രാക്കുകളിലും, കാൽനടയാത്രക്കാർക്കുള്ള പാതയിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഓടിക്കുന്നവർക്ക് പിഴ ചുമത്തി അബുദാബി പോലീസ്.

പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കാൽനടക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധം അലക്ഷ്യമായും, അഭ്യാസപ്രകടനങ്ങൾ നടത്തിയും സൈക്കിളുകളും സ്കൂട്ടറുകളും ഓടിക്കുന്ന സ്ഥിതി വഴിയാത്രക്കാർക്കും വ്യായാമം ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

പ്രായം കൂടിയ ആളുകൾ വ്യായാമത്തിനും മറ്റും എത്തുന്ന വേളയിൽ സൈക്കിൾ സവാരിക്കാരുടെ അഭ്യാസപ്രകടനങ്ങൾ മൂലവും, അലക്ഷ്യമായി സൈക്കിൾ ഓടിക്കുന്നതു മൂലവും പലപ്പോഴും അപകടം സംഭവിക്കുന്നുണ്ട്. ബോധവൽക്കരണ പരിപാടികൾ നടത്തുന്നതോടൊപ്പം നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളും അബുദാബി പോലീസ് സ്വീകരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top