20 April Saturday

സ്വകാര്യത ലംഘിച്ചാല്‍ സൗദിയില്‍ പിഴ ‌1.06 കോടി

അനസ് യാസിന്‍Updated: Tuesday Sep 20, 2022

മനാമ> മൊബൈൽ ഫോൺ ദുരുപയോഗംചെയ്ത് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് സൗദിയിൽ വൻ തുക പിഴ. ഇത്തരം കേസിൽ കുറ്റക്കാർക്ക് 5,00,000 റിയാൽ (ഏതാണ്ട് 1,06,00,220 രൂപ) പിഴയും ഒരു വർഷം തടവും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച ഉപകരണങ്ങളും മാർഗങ്ങളും കണ്ടുകെട്ടും. സ്വകാര്യ ജീവിതം നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന അവകാശങ്ങളിൽ ഒന്നാണെന്നും അത് അലംഘനീയമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top