26 April Friday
വിദേശികളെ നാടുകടത്തും

സൗദിയില്‍ ക്വാറന്റയ്ന്‍ ലംഘിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴ

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022
മനാമ: സൗദിയില്‍ ക്വാറന്റയ്ന്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വിദേശികളാണെങ്കില്‍ അവരെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും. 
 
കോവിഡ് രോഗം ബാധിച്ചവര്‍, കോവിഡ് സമ്പര്‍ക്കത്തിന് ക്വാറന്റയ്‌നില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ഇത് ബാധകമാണ്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. 
 
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്് 3,168 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് ബാധിതര്‍ 5,68,650 ആയി. ഇതില്‍ 5,44,161 പേര്‍ രോഗമുക്തരാണ്. ആകെ കേസുകളില്‍ ല്‍ 117 പേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 8,888 ആയി ഉയര്‍ന്നു. രാജ്യത്ത് 5.22 കോടി കോവിഡ് വാക്‌സിന്‍ നല്‍കി. 2.33 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top