06 December Wednesday

കുട്ടികളിൽ പകർച്ചപ്പനി വ്യാപകം; രക്ഷിതാക്കൾക്ക് ജാഗ്രത നിർദ്ദേശവുമായി സ്കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ദുബായ് > കുട്ടികളിൽ പകർച്ചപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ  യുഎഇയിലെ സ്കൂളുകൾ രക്ഷിതാക്കൾക്ക്  ജാഗ്രത നിർദ്ദേശം നൽകി. രോഗപ്രതിരോധ വാക്സിൻ കുട്ടികൾക്ക് എടുത്തുവെന്ന് ഉറപ്പുവരുത്തണമെന്നാണ് പ്രത്യേക സർക്കുലറിൽ സ്കൂളുകൾ നിർദേശം നൽകിയത്.

വേനൽക്കാല അവധിക്ക് ശേഷം പഠനം പുനരാരംഭിച്ചതോടെ വിവിധയിടങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കുട്ടികളാണ് സ്കൂളുകളിൽ പുതുതായി എത്തിയത്. ഈ സാഹചര്യത്തിലാണ്  രക്ഷിതാക്കൾക്ക് സ്കൂളധികൃതർ പ്രത്യേക സുരക്ഷ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ അയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top