08 December Friday

വ്യാജ സ്വദേശിവൽക്കരണം; 565 സ്വകാര്യ കമ്പനികൾക്ക് കനത്ത പിഴ

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023

ദുബായ് > യുഎഇ യിൽ 565 സ്വകാര്യ കമ്പനികൾ വ്യാജ സ്വദേശിവൽക്കരണം നടത്തിയതായി കണ്ടെത്തി. 824 സ്വദേശികളെ വ്യാജമായി ജോലിയിൽ നിയമിച്ചെന്നു മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി. വ്യാജരേഖകൾ ഉണ്ടാക്കിയ കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സാമ്പത്തിക പിഴ ചുമത്തുന്നതിനൊപ്പം,നിയമ ലംഘനം നടത്തുന്ന കമ്പനികളെ തരം താഴ്ത്തും. വിസ പുതുക്കൽ, പുതിയ വിസ നൽകൽ, ലൈസൻസ് എന്നിവയ്‌ക്കെല്ലാം തരം താഴ്ത്തപ്പെട്ട കമ്പനികൾ അധിക ഫീസ് നൽകേണ്ടി വരും.കഴിഞ്ഞ വർഷം പകുതി മുതലുള്ള കണക്കുകളാണ് മന്ത്രാലയം പുറത്ത് വിട്ടത്. സ്വദേശി വൽക്കരണ നിയമനവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കർശനമായി കൈകാര്യം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top