18 April Thursday

ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ശ്രമം; യുവാവിനെ രക്ഷിച്ച് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

പാലാ> ഫേസ്ബുക്കില്‍ ലൈവായി ആത്മഹത്യ ശ്രമം പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ചു. പാലാ കിഴതടിയൂര്‍ സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടില്‍ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കില്‍ ലൈവ് ഇട്ടത്.
 
എന്നാല്‍ ഇതുകണ്ട ഒരു വ്യക്തി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . 'എന്റെ ആത്മഹത്യ ലൈവ്' എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top