20 April Saturday

ദുബായിയിൽ നിക്ഷേപകരെ സ്വാഗതം ചെയ്ത് എക്സ്പോ സിറ്റി

കെ എൽ ഗോപിUpdated: Wednesday Aug 3, 2022

ദുബായ് > ലോക വാണിജ്യ മാമാങ്കങ്ങളിൽ ഒന്നായ ദുബായ് എക്സ്പോ 2020 അരങ്ങു തകർത്ത മണ്ണിൽ ഇനി നിക്ഷേപകരെ ആകർഷിക്കാൻ ഒരു നഗരം ഒരുങ്ങുന്നു. എക്സ്പോസിറ്റി എന്ന പേരിലാണ് ഇത് അറിയപ്പെടുക. ഇതുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിൻ അൽമക്തൂം പ്രഖ്യാപിച്ചു. 24 ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്ത, 170 രാജ്യങ്ങളുടെ പ്രതിനിധികൾ എത്തിച്ചേർന്ന ദുബായിയുടെ ചരിത്രപരമായ വിജയത്തിൻറെ മുഖമുദ്രയായി നിലകൊള്ളുന്ന എക്സ്പോ സൈറ്റിന്റെ ഈ പരിവർത്തനം ദുബായുടെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകളിൽ ആശാവഹമായ ഉണർവ് ഉണ്ടാക്കും.

നൂതന സംവിധാനങ്ങളോടു കൂടിയ പുതിയ മ്യൂസിയം, ലോകോത്തര എക്സിബിഷൻ സെന്റർ, കമ്പനി സമുച്ചയങ്ങളുടെ ആസ്ഥാനം, പ്രധാന ചില പവലിയനുകൾ എന്നിവ ഉൾപ്പെട്ട എക്സ്പോ നഗരം ദുബൈയുടെ കരുത്താർജിക്കുന്ന അഭിലാഷങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്ത്തും പറഞ്ഞു. എല്ലാ നഗരങ്ങളുടെയും സ്വപ്നങ്ങൾ ഉൾക്കൊള്ളുന്ന നഗരം ആയിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായിയുടെ തുറമുഖത്തേയും, വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സുഗമമായ സഞ്ചാരം ഈ നഗരത്തിൽ ഉറപ്പാക്കും. സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് എന്നീ പവലിയനുകളും, അൽവാസൽ ഡോം, എക്സ്പോ വെള്ളച്ചാട്ടം എന്നിവയും പുതിയ നഗരത്തിൽ നിലനിർത്തും. ആയിരക്കണക്കിന് പുതിയ താമസക്കാരെയും ബിസിനസ്സുകളെയും ദുബായ് എക്സ്പോസിറ്റിയിലേക്ക് ഉടൻ സ്വാഗതം ചെയ്യുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top