20 April Saturday

കോവിഡ്: ബഹ്‌റൈനില്‍ പ്രവാസി മരിച്ചു

വെബ് ഡെസ്‌ക്Updated: Thursday Jun 4, 2020
 
മനാമ: കൊറോണവൈറസ് ബാധിച്ച് ബഹ്‌റൈനില്‍ പ്രവാസി യുവാവ് മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 37 വയസുകാരനാണ് മരിച്ചത്.
 
ഇദ്ദേഹം ഏതാ് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. മരിച്ചയാള്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്-19 മരണം 20 ആയി.
 
 
ബുധനാഴ്ച 241 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 175 പേര്‍ പ്രവാസികളാണ്. 
 
ബഹ്‌റൈനില്‍ 12,815 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7410 പേര്‍ക്ക് രോഗം ഭേദമായി. 5385 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top