10 December Sunday

ഗള്‍ഫ് മേഖലയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക പ്രതിനിധിയുമായി സഖര്‍ ഘോബാഷ് കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

അബുദാബി > ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സ്പീക്കര്‍ സഖര്‍ ഘോബാഷ്, യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഗള്‍ഫ് മേഖലയുടെ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയെ അബുദാബിയിലെ എഫ്എന്‍സി ആസ്ഥാനത്ത് സ്വീകരിച്ചു.

വിവിധ മേഖലകളിലായി യുഎഇയും ഇയുവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ആഗോള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കൈവരിക്കാന്‍ ലോകരാജ്യങ്ങളും സ്ഥാപനങ്ങളും അന്താരാഷ്ട്ര സംഘടനകളും യുഎഇയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളില്‍ ഏകോപനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്തു.

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇഇയു സഹകരണത്തിന്റെ പ്രാധാന്യവും അവര്‍ അടിവരയിട്ടു.

യോഗത്തില്‍ നിരവധി എഫ്എന്‍സി അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top