18 April Thursday

മലയാളം മിഷൻ ഇബ്രി മേഖല പ്രവേശനോത്സവം വർണ്ണാഭമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

മസ്‌കറ്റ്> മലയാളം മിഷൻ ഒമാൻ ഇബ്രി പഠനകേന്ദ്രം പ്രവേശനോത്സവം ഇബ്രി വുമൺസ് ഹാളിൽ വെള്ളിയാഴ്‌ച കാലത്ത് വർണ്ണാഭമായ പരിപാടിയോടെ നടന്നു. രഞ്ജു ശ്യാം  അധ്യക്ഷയായ ചടങ്ങിൽ   മലയാളം മിഷൻ ഒമാൻ ചാപ്‌റ്റർ സെക്രട്ടറി അനു ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ശ്രീകുമാർ, സാമൂഹ്യ പ്രവർത്തകരായ ഇഖ്‌ബാൽ, റാഷിദ് ഒമർ മക്ക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളെ ചിരിപ്പിച്ചും കളി പറഞ്ഞും പഠന ക്ലാസ് നയിച്ച മലയാളം മിഷൻ പ്രവർത്തക സമിതി അംഗം കൂടിയായിട്ടുള്ള സുധീർ മാഷിന്റെ അവതരണം ശ്രദ്ധേയനായി.

ഇന്ത്യൻ സ്‌കൂൾ ഇബ്രിയിൽ നിന്നും മലയാളത്തിനു ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു. ഇന്ത്യൻ സ്‌കൂൾ മലയാളം അധ്യാപിക ബീന, സാമൂഹ്യ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ മലയാളം മിഷൻ ഇബ്രി കോർഡിനേറ്റർ അനീഷ്‌ സ്വാഗതവും, ഷാജി ടി കെ നന്ദിയും പറഞ്ഞു.

വിപുലമായ പുസ്തക ശേഖരവുമായി ഒരുക്കിയ ഗ്രന്ഥപ്പുര പരിപാടിയുടെ മാറ്റ് കൂട്ടി. ഇക്‌ബാൽ രക്ഷാധികാരിയും അനീഷ്‌ കോർഡിനേറ്ററും, സബ് കോർഡിനേറ്റർമാരായി ഷാജി, രഞ്ജു എന്നിവരും ഉൾപ്പെട്ട 19 അംഗ മേഖല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നിഷാദ്, ശ്യാം കുമാർ, സ്‌മൃതി, വിമിത ജിസ്ന, ആതിര, മോനി എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top