18 December Thursday

കൂടുതൽ സർവീസുകളുമായി എമിറേറ്റ്സ് എയർലൈൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023

ദുബായ് > കൂടുതൽ സർവീസുകളുമായി എമിറേറ്റ്സ് എയർലൈൻ. ദുബായ് നിന്നും ലണ്ടൻ ഹീത്രൂവിലേക്കും തിരിച്ചും ആഴ്ചയിൽ അഞ്ച് അധിക സർവീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. 31ഒക്ടോബർ മുതൽ 30 മാർച്ച്‌ 2024 വരെയുള്ള ഈ അധിക സർവിസ് അവധിക്കാലത്തുണ്ടാകുന്ന അധിക ആവശ്യം പരിഗണിച്ചാണെന്ന് എമിറേറ്റ്സ് എയർലൈൻ അധികൃതർ പറഞ്ഞു. ദുബായ് എക്സ്പീരിയൻസ് എന്ന പുതിയ ടൂറിസ്റ്റ് പ്ലാറ്റ്ഫോം വഴി സന്ദർശകരെ ദുബായിലേക്ക് ആകർഷിക്കുന്നതിൽ എയർലൈൻ കൈവരിച്ച നേട്ടമാണ് കൂടുതൽ എയർപോർട്ടുകളിലേക്ക് സർവീസ് നടത്താൻ കാരണമെന്നും അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top