കുവൈത്ത് സിറ്റി > കുവൈത്തിൽ സ്വകാര്യ മേഖലയിൽ ഇലക്ട്രോണിക് സേവനം വഴി  തൊഴിൽ എൻട്രി വിസകൾ നൽകുന്നത് ആരംഭിച്ചു.മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ കമ്പനികളുടെ പോർട്ടലിലൂടെയാണു ആഭ്യന്തര മന്ത്രാലയം സ്വകാര്യ കമ്പനികളുടെ  ഇ വിസ സേവനം ആരംഭിച്ചിരിക്കുന്നത്.
ഇതോടെ മാനവ ശേഷി അതോറിറ്റി വഴി പേപ്പർ വിസ നൽകുന്നത് നിർത്തലാക്കിയതായി മാനവ ശേഷി സമിതി പൊതു സമ്പർക്ക വിഭാഗം വ്യക്തമാക്കി.സേവനങ്ങളുടെ നിശ്ചിത ഫീസുകൾ അടക്കുന്നതിനും പുതിയ സംവിധാനത്തിൽ സൗകര്യം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും  Infogdis@moi.gov.kw എന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..