16 April Tuesday

കുവൈത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
കുവൈത്ത് സിറ്റി > കുവൈത്തില്‍ വൈദ്യുത ഉപഭോഗ സൂചിക വീണ്ടും ഉയർന്നു. ശനിയാഴ്‌ച രേഖപ്പെടുത്തിയ 14,380 മെഗാവാട്ടിനെ അപേക്ഷിച്ച് ഞായറാഴ്ച രാജ്യത്തെ ഇലക്ട്രിക്കൽ ലോഡ് സൂചിക 15,010 മെഗാവാട്ടിലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഞായറാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 43 ഡിഗ്രി സെൽഷ്യസായിരുന്നു.

കഴിഞ്ഞ വേനൽക്കാലത്തെ വൈദ്യുതി ഉപഭോഗ പരിധിയായ 16,180 മെഗാവാട്ടിനെ അപേക്ഷിച്ച് ഈ വർഷം ഉപഭോഗം 17,000 മെഗാവാട്ട് കവിയുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം പ്രതീക്ഷിക്കുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപഭോഗം യുക്തിസഹമാക്കുന്നതിന് കൺട്രോൾ സെന്റർ അണ്ടർസെക്രട്ടറി ഫാത്തിമ ഹയാത്തിന്റെ നേതൃത്വത്തിൽ  കമ്മിറ്റി രൂപീകരിച്ചു.
 
 
 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top