25 April Thursday

ബഹ്‌റൈന്‍ പ്രതിഭ നായനാര്‍ സ്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023
മനാമ > കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവും മുന്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരുടെ സ്മരണ പുതുക്കി ബഹ്‌റൈന്‍ പ്രതിഭ. കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളില്‍ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാര്‍ എന്ന് പ്രതിഭ അനുസ്മരിച്ചു. വിവിധ മേഖല കമ്മിറ്റികള്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു. 
 
റിഫ മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം കെഎം സതീഷ് അനുസ്മരണ പ്രഭാഷണവും മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് രാഷ്ട്രീയ വിശദീകരണവും നടത്തി. മേഖല പ്രസിഡണ്ട്  ഷിബു ചെറുതുരുത്തി അധ്യക്ഷനായി. മേഖല  സെക്രട്ടറി മഹേഷ് കെവി സ്വാഗതം പറഞ്ഞു.
 
മനാമ മേഖലകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എന്‍വി ലിവിന്‍ കുമാര്‍ രാഷ്ട്രീയ വിശദീകരണവും നടത്തി. മേഖല വൈസ് പ്രസിഡണ്ട് ഷീജ വീരമണി  അധ്യക്ഷയായി. മേഖല  സെക്രട്ടറി അനീഷ് പിവി സ്വാഗതം പറഞ്ഞു.
 
സല്‍മാബാദ് മേഖലകമ്മറ്റി സംഘടിപ്പിച്ച അനുസ്മരണത്തില്‍ പ്രതിഭ പ്രസിഡണ്ട്  അഡ്വ: ജോയ് വെട്ടിയാടന്‍  അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി  അംഗം സുബൈര്‍ കണ്ണൂര്‍ രാഷ്ട്രീയ വിശദീകരണവും നടത്തി. മേഖല കമ്മറ്റി അംഗം ഗിരീഷ് മോഹനന്‍  അധ്യക്ഷനായി. മേഖല  സെക്രട്ടറി ഡോ : ശിവകീര്‍ത്തി  സ്വാഗതം പറഞ്ഞു.
 
മുഹറഖ് മേഖലകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിഭ കലാവിഭാഗം സെക്രട്ടറി അനഘ രാജീവന്‍  അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി  അംഗം സിവി നാരായണന്‍  രാഷ്ട്രീയ വിശദീകരണവും നടത്തി.മേഖല കമ്മറ്റി പ്രസിഡണ്ട് അനില്‍ കെപി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടിക്ക് മേഖല  സെക്രട്ടറി എന്‍കെ അശോകന്‍  സ്വാഗതം പറഞ്ഞു.
 
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കിയ നായനാര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടേണ്ട നേതാവാണെന്നും. നായനാര്‍ അനുസ്മരണം വിജയിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നതായും പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരിയും പ്രസിഡണ്ട്  അഡ്വ: ജോയ് വെട്ടിയാടനും അറിയിച്ചു.
 
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top