19 December Friday

കൈരളി ഫുജൈറ ഖോർഫഖാൻ യൂണിറ്റ് ഈദ്- ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ഫുജൈറ > കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫാഖാൻ യൂണിറ്റ്  "ഈദ് - ഓണാഘോഷം 2023 " സംഘടിപ്പിച്ചു. ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽവെച്ചു നടന്ന ആഘോഷ പരിപാടികൾ അഡ്വ. എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു.

കൈരളി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ഗോപിക അജയ് അധ്യക്ഷയായ ഉദ്ഘാടന സമ്മേളനത്തിൽ ലോകകേരള സഭ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമൂവൽ, സഹരക്ഷാധികാരി കെ പി സുകുമാരൻ, കൈരളി  സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ ലെനിൻ ജി കുഴുവേലി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് മുരളിധരൻ, കൈരളി സെൻട്രൽ കമ്മറ്റി ആക്ടിങ് സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, വൈസ് പ്രസിഡന്റ്‌ ബൈജു രാഘവൻ, ജോയിന്റ് ട്രഷറർ സതീഷ് ഓമല്ലൂർ, യൂണിറ്റ് കമ്മിറ്റി ട്രഷറർ  ജീജു ഐസക് എന്നിവർ ആശംസകൾ അറിയിച്ചു.

യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ സ്വാഗതവും രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു. നാടൻ കലാരൂപങ്ങളും വിവിധ കലാപരിപാടികളും നടന്നു. മാധ്യമ പ്രവർത്തക അനൂജ ഹസീബ് പ്രോഗ്രാമിൻ്റെ അവതാരികയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top