18 September Thursday

സൗദിയിൽ ജനങ്ങൾ കൂട്ടമായി ഈദ് ഗാഹുകളിലും പള്ളികളിലും ഈദ് നമസ്ക്കാരം നിർവ്വഹിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 3, 2022

സൗദി> രണ്ടു വർഷം സാമൂഹിക അകലം പാലിച്ചും കടുത്ത നിയന്ത്രണങ്ങൾ പാലിച്ചും കഴിഞ്ഞിരുന്ന കോവിഡ് കാലത്തെ പ്രതിരോധം നീക്കിയ ശേഷമുള്ള ആദ്യത്തെ ഈദ് എന്ന പ്രത്യേകതയുള്ള ഈദുൽ ഫിത്ർ രാജ്യത്തെ വിശ്വാസികൾ ഒന്നടങ്കം സമുചിതമായി ആഘോഷിച്ചു.

തക്ബീർ ചൊല്ലിയും, പുതുവസ്ത്രം ധരിച്ചും നിസ്‌കാരം നിർവഹിച്ചും പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ പെരുന്നാൾ ആഘോഷിച്ചു. മക്കയിലും മദീനയിലുമുള്ള ഹറം പളളികളിൽ നടന്ന പെരുന്നാൾ നിസ്കാരത്തിലും - ഖുതുബയിലും ലക്ഷക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്. പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ഹറമുകളിലേക്ക് ഒഴുകി എത്തിയിരുന്നു. ലോക മുസ്ലിംകൾക്ക് സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു. സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മക്കയിലെത്തിയ വിവിധ ലോക നേതാക്കളടക്കം വിശിഷ്ട വ്യക്തികളും മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു. മക്ക ഹറമിൽ   നിസ്കാരത്തിനു ഇമാം ശൈഖ് സ്വലാഹ് അൽ ഹുമൈദ് എന്നിവരും നേതൃത്വം നൽകി.

മദീനയിൽ ഗവർണ്ണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, ഡെപ്യൂട്ടി ഗവർണ്ണർ സഈദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ എന്നിവർ നമസ്കാരത്തിനു സന്നിഹിതരായിരുന്നു. മദീനയിൽ പ്രവാചക പള്ളിയിൽ ഇമാം ശഖ് സ്വലാഹ് അൽ ബുർ പെരുന്നാൾ ഖുതുബക്ക് നേതൃത്വം നൽകി. റിയാദ് പ്രവിശ്യ  ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനും  റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ.ജനങ്ങളോടൊപ്പം  ഈദുൽ ഫിത്തർ  നമസ്‌ക്കാരം  നിർവ്വഹിച്ചു.

നിരവധി രാജകുമാരന്മാർ, സഹോദര രാജ്യങ്ങളിലെ അംബാസഡർമാർ, മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥർ എന്നിവരും റിയാദ് അമീറിനൊപ്പം പ്രാർത്ഥന നടത്തി ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറിയിലെ ടീച്ചിംഗ് സ്റ്റാഫിലെ അംഗം  ഷെയ്ഖ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല  ആലു ഷൈഖ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തീയും, മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ ചെയർമാനും ആയ  ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ അബ്ദുല്ല ആലു  ഷെയ്ഖും റിയാദിൽ ഈദ് നമസ്ക്കാരം നിർവ്വഹിച്ചു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top