26 April Friday

ഈദ് ഉൽ ഫിത്തർ - സ്വകാര്യ മേഖലയിൽ 5 ദിവസം അവധി,7 ദിവസം സൗജന്യ പാർക്കിംഗ്

കെ എൽ ഗോപിUpdated: Saturday Apr 30, 2022

ദുബായ് > ഈദ് ഉൽ ഫിത്തറിനു സർക്കാർ മേഖലയിൽ ഒൻപതു ദിവസവും, സ്വകാര്യ മേഖലയിൽ അഞ്ചു ദിവസവും യുഎഇ അവധി പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾക്ക് ഏപ്രിൽ 30 മുതൽ മെയ് എട്ടുവരെയും, സേവന കേന്ദ്രങ്ങൾക്ക് മെയ് ഏഴുവരെയുമാണ് അവധി.

പെരുന്നാളിന് ഏഴു ദിവസമാണ് ദുബായിൽ സൗജന്യ പാർക്കിംഗ്. ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഏപ്രിൽ 30 മുതൽ മെയ് 6 വരെയാണ് സൗജന്യ പാർക്കിംഗ്. എന്നാൽ മൾട്ടി സ്റ്റോറി പാർക്കിംഗ് സംവിധാനങ്ങളിൽ ഇത് ബാധകമല്ല . അജ്മാനിലും ഏപ്രിൽ 30 മുതൽ മെയ് 6 വരെയുള്ള 7 ദിവസങ്ങളിൽ സൗജന്യ പാർക്കിംഗ് ആയിരിയ്ക്കും. ഷാർജയിൽ പെരുന്നാളിനോടനുബന്ധിച്ച് അഞ്ചു ദിവസമാണ് പാർക്കിങ് സൗജന്യം ഏർപ്പെടുത്തിയിരിക്കുന്നത്. പെരുന്നാൾ ദിവസം മുതൽ മെയ് അഞ്ച് വരെയാണ് ഇളവ്. ഏഴു ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന സ്ഥലങ്ങളിൽ ഈ ഇളവ് ലഭിക്കുകയില്ല എന്ന് ഷാർജ നഗരസഭ അറിയിച്ചു,  ഇത്തരം കേന്ദ്രങ്ങളിൽ  നീലനിറത്തിൽ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടാകും.    

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top