20 April Saturday

ഇ കെ നായനാർ സ്മാരക റമദാൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2023

അബുദാബി> ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇ കെ നായനാർ സ്‌മാരക റമദാൻ 5 എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ മുതിർന്നവരുടെ വിഭാഗത്തിൽ മുഷ്‌രിഫ് എ യും കുട്ടികളുടെ വിഭാഗത്തിൽ ഡൽമയും ജേതാക്കളായി. അബുദാബി യൂണിവേഴ്സ്റ്റിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരം
   
സീനിയർ വിഭാഗത്തിൽ നജ്‌ദ, ഖാലിദിയ, ജൂനിയർ വിഭാഗത്തിൽ, മുഷ്‌രിഫ്, നജ്‌ദ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. മികച്ച ഫെയർപ്ലെ ടീമുകളായി സീനിയർ വിഭാഗത്തിൽ കെ എസ് സി ബി, ജൂനിയർ വിഭാഗത്തിൽ എംബിസെഡ്‌ എന്നിവരെയും  തെരഞ്ഞെടുത്തു.

84 മാച്ചുകളിലായി നടന്ന ടൂര്‍ണമെന്റില്‍ മുതിർന്നവരുടെ വിഭാഗത്തിൽ മികച്ച കളിക്കാരായി മുഷ്‌രിഫ് എ യിലെ ജി‌പ്‌സ‌‌ൺ ജസ്റ്റസ്, നജ്‌ദയിലെ ജസീൽ എന്നിവരെയും കുട്ടികളുടെ വിഭാഗത്തിൽ ഡൽമയിലെ അമാൻ റയാൻ, മുഷ്‌രിഫിലെ അമാൻ നസീം, എയർപോർട്ടിലെ അഹ്സാൻ പട്ടാളത്ത് എന്നിവരെയും തെരഞ്ഞെടുത്തു. സീനിയർ വിഭാഗത്തിൽ ഫവാസ് (മുഷ്‌രിഫ് എ), മുഹമ്മദ് ഷയാൻ (ഡൽമ) എന്നിവരായിരുന്നു മികച്ച ഗോൾകീപ്പർമാർ.

മുതിർന്നവരുടെ വിഭാഗത്തിൽ 33 ടീമുകളും കുട്ടികളുടെ വിഭാഗത്തിൽ 8  ടീമുകളുമാണ് ഉണ്ടായിരുന്നത്.കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ, അസി. കായികവിഭാഗം സെക്രട്ടറി അജികുമാർ എന്നിവർ   ടൂർണമെന്റ് നിയന്ത്രിച്ചു.

അവാർഡ് ജേതാക്കൾക്കുള്ള ട്രോഫികൾ എം എം മണി  എംഎൽഎ വിതരണം ചെയ്തു. ശക്തി പ്രസിഡന്റ് ടി. കെ. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ എം എം മണി എംഎൽഎ, ശക്തി ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി പി കൃഷ്‌ണകുമാർ, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകർ, അൽ സബീൽ പ്രതിനിധി ഇജാസ്, ശക്തി കായിക വിഭാഗം സെക്രട്ടറി ഷഹീർ ഹംസ, അസി. സെക്രട്ടറി അജികുമാർ രക്ഷാധികാരി അംഗങ്ങളായ അഡ്വ. അൻസാരി സൈനുദ്ദീൻ, എ കെ ബീരാൻകുട്ടി എന്നിവർ  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top