24 April Wednesday

കേളി നായനാർ അനുസ്‌‌‌‌മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കുടുംബവേദി സെക്രട്ടറി സീബ കൂവോട് കേളിയുടെ നായനാർ അനുസ്മരണദിന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുന്നു

റിയാദ്> മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ പതിനെട്ടാമത് അനുസ്‌മരണ ദിനം കേളി കലാസാംസ്‌കാരിക വേദി സമുചിതമായി ആചരിച്ചു. ബദിയയിൽ വെച്ച് നടന്ന അനുസ്‌മ‌രണ പരിപാടിയിൽ കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട് മുഖ്യ പ്രഭാഷണം നടത്തി.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കേളി സെക്രട്ടറിയുമായ ടി ആർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, സനയ്യ അർബൈൻ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താർ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top