ദുബായ് > ദുബായിലെ ഹെസ്സ സ്ട്രീറ്റിന്റെ നവീകരണത്തിനായി 689 ദശലക്ഷം ദിർഹത്തിന്റെ കരാർ നൽകിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പാതകളുടെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തുന്നതാണ് പദ്ധതി. 13.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക് നിർമിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ദുബായിലെ മൂന്ന് പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഹെസ്സ സ്ട്രീറ്റ്. ന്യൂ ദുബായിലെ അൽ ബർഷ, ജെവിസി, അൽ സുഫൂഹ്, ദുബായ് സ്‌പോർട്‌സ് സിറ്റി തുടങ്ങിയ സ്ഥലങ്ങളെയും സ്ട്രീറ്റ് ബന്ധിപ്പിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..