19 December Friday

സ്‌കൂൾ തുറക്കുന്ന ദിവസം സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 27, 2023

ദുബായ്‌ > സ്‌കൂളുകൾ തുറക്കുന്ന ആഗസ്‌ത് 28ന് തിങ്കളാഴ്‌ച ദുബായിൽ സർക്കാർ ജീവനക്കാരായ രക്ഷിതാക്കൾക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ചു. മൂന്ന് മണിക്കൂർ ഇളവ് നൽകിയെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സിന്റെ അറിയിപ്പ്.

രക്ഷിതാക്കൾക്ക് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവിടാനും തിരികെ വീട്ടിലേക്ക് എത്തിക്കാനുമുള്ള സമയം കണക്കാക്കിയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. സർക്കാർ ജോലിക്കാരുടെ ജോലിയും കുടുംബ ജീവിതവും സന്തുലിതമാക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top