18 December Thursday

ദുബായിൽ മൂന്ന് പ്രധാന റോഡുകൾ വകസിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2023

ദുബായ്> ദുബായിൽ ട്രാഫിക് സുഗമമാക്കാൻ മൂന്ന് പ്രധാന റോഡുകൾ വികസിപ്പിക്കുന്നു. ഹെസ്സ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡുമായുള്ള ഇന്റർസെക്ഷൻ മുതൽ അൽഖൈൽ റോഡ് വരെയുള്ള 4.5 കിലോമീറ്റർ ദൈർഘ്യം വികസിപ്പിക്കും. ഇതോടെ മണിക്കൂറിൽ 16000 വാഹനങ്ങളുടെ ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്ന് റോഡ് ഗതാഗത വകുപ്പ് വ്യക്തമാക്കി.

ഉം സുഗീ സ്ട്രീറ്റിൽ അൽ ഖൈൽ റോഡുമായുള്ള ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള 4.6 കിലോമീറ്റർ ദൈർഘ്യം വികസിപ്പിക്കാനാണ് മറ്റൊരു തീരുമാനം. ഇവിടെയും മണിക്കൂറിൽ 16000 വാഹനങ്ങളുടെ ശേഷി വർധിപ്പിക്കാൻ സാധിക്കും.

അൽ ഖലീജ് സ്ട്രീറ്റിൽ ഇൻഫിനിറ്റി ബ്രിഡ്ജ് റാമ്പിൽ നിന്ന് കേയ്റോ സ്ട്രീറ്റിലേക്ക് 1.65 കിലോമീറ്റർ നീളമുള്ള മൂന്ന് അണ്ടർ പാസുകൾ നിർമ്മിക്കും. ഇതോടെ മണിക്കൂറിൽ 12000 വാഹനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top