26 April Friday

ദുബായിൽ വാടക ചെക്കുകൾ ഒഴിവാക്കി; അക്കൗണ്ട് വഴി നേരിട്ടു നൽകാം

കെ എൽ ഗോപിUpdated: Saturday Jul 9, 2022

ദുബായ്> വാടകയ്‌ക്ക് ചെക്കുകൾ നൽകുന്നത് ഒഴിവാക്കി അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള നീക്കങ്ങൾ ദുബായിൽ ആരംഭിച്ചു. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെൻറും എമിറേറ്റ്സ് എം ബി ഡി ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പിലാക്കുന്നത്.

പുതിയ സംവിധാനം നിലവിൽ വരുന്ന മുറക്ക് യുഎഇ സെൻട്രൽ ബാങ്കിന്റെ ഡയറക്ടർ ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി പണം കൈമാറ്റം ചെയ്യപ്പെടും. ഇത് വാടകക്കാർക്കും ഉടമകൾക്കും ഒരുപോലെ സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്. ദുബായ് സർക്കാരിന്റെ പേപ്പർ രഹിത നയത്തിന്റെ ഭാഗം കൂടിയാണ് ഈ സംവിധാനം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top