29 March Friday

ഡിജിറ്റൽ ഗവൺമെന്റുകളുടെ പട്ടികയിൽ ദുബായ് ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്ത്

കെ എൽ ഗോപിUpdated: Wednesday Oct 5, 2022

ദുബായ്> ഐക്യരാഷ്‌ട്രസഭ പുറത്തിറക്കിയ കണക്കനുസരിച്ച് ഡിജിറ്റൽ ഗവണ്മെന്റുകളുടെ പട്ടികയിൽ ദുബായ് ആഗോള തലത്തിൽ അഞ്ചാം സ്ഥാനത്തും, അറബ് മേഖലയിൽ ഒന്നാം സ്ഥാനത്തും ഇടം പിടിച്ചു.  ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിംവർക്ക്, കണ്ടന്റ് പ്രൊവിഷൻ, സർവീസ് പ്രൊവിഷൻ എന്നിവയിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഗവൺമെൻ്റുകളിലൊന്നായി ദുബായ് ഇടം പിടിച്ചത്. 193 രാജ്യങ്ങളിലെ ഡിജിറ്റൽ സർക്കാരുകളെയാണ് ഐക്യരാഷ്‌ട്ര സഭ വിലയിരുത്തിയത്.  

എമിറേറ്റിനെ ഡിജിറ്റൽ ആക്കി മാറ്റുന്നതിനായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ നേട്ടം. നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലും, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും  സന്തോഷവും ക്ഷേമവും ഉറപ്പു വരുത്തുകയും ചെയ്യുന്ന മികച്ച ഭരണ മാതൃകയാണ് യു എ ഇ ഒരുക്കിയിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങളുടേയും അവരുടെ കഴിവുള്ള ടീമുകളുടേയും അസാധാരണമായ പ്രതിബദ്ധതയാണ് ഈ ശ്രദ്ധേയമായ ഫലങ്ങൾ സാധ്യമാക്കിയതെന്ന് ഡിജിറ്റൽ ദുബായ് ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു. കാര്യക്ഷമത വർദ്ധിപ്പിക്കുക, ജീവിതശൈലി മെച്ചപ്പെടുത്തുക, ആളുകളെ കൂടുതൽ സുസ്ഥിരമായി ജീവിക്കാൻ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഡിജിറ്റൽ മുന്നേറ്റത്തിലൂടെ സാധ്യമായിട്ടുണ്ട് എന്നും,  നമ്മുടെ ലോകത്തെ പുനർനിർമ്മിക്കുമ്പോൾ, ഡാറ്റയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സുസ്ഥിര സ്‌മാർട്ട് സിറ്റികളുടെ സ്‌തംഭങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top