18 December Thursday

2023 ദുബായ് പെർഫോമിംഗ് ആർട്‌സ് പ്രോഗ്രാം ഓഗസ്റ്റ് 20ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2023

ദുബായ് > ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ദുബായ് പെർഫോമിംഗ് ആർട്‌സ് പ്രോഗ്രാമിന്റെ 2023പതിപ്പ് ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 30 വരെ നടക്കും.  

പെർഫോമിംഗ് ആർട്സ് വിദഗ്ധരുടെ ഒരു ടീമിന്റെ മാർഗ്ഗനിർദ്ദേശത്തോടെ, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ നൂതനമായ പരിശീലന സെഷനുകളും ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും പ്രോഗ്രാമിന്റെ ഭാ​ഗമായി നടത്തും. യുവാക്കളുടെ കഴിവുകൾ കണ്ടെത്തുവാനും  ശാക്തീകരിക്കാനുമുള്ള ദുബായ് കൾച്ചറിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടിയെന്നും നാടകം, സംഗീതം എന്നീ മേഖലകളിലെ സർഗാത്മകതയെ പരിഷ്കരിക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രോഗ്രാമിന് പങ്കുണ്ടെന്നും ദുബായ് കൾച്ചർ പെർഫോമിംഗ് ആർട്‌സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ഫാത്മ അൽ ജലാഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top