28 March Thursday

സ്‌പെയർ പാർട്‌സുകൾക്കുള്ളിൽ കഞ്ചാവ് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് പിടിച്ചു

കെ എൽ ഗോപിUpdated: Thursday Aug 11, 2022

ദുബായ് > ആഫ്രിക്കയിൽ നിന്നും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1- ൽ എത്തിയ യാത്രക്കാരനിൽ നിന്ന്  3.7 കിലോ കഞ്ചാവ് ദുബായ് കസ്റ്റംസ് പിടിച്ചെടുത്തു. സിലിണ്ടർ വാഹന എൻജിൻ എയർ ഫിൽട്ടറുകൾക്കുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ.

യാത്രക്കാരുടെ സാധനങ്ങൾ എക്‌സ്‌റേ സ്‌കാൻ ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. എയർ ഫിൽട്ടറുകൾക്ക് ചുറ്റും വിദഗ്ധമായി മറച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. നാർക്കോട്ടിക് ഡിറ്റക്ടറിലൂടെ പദാർത്ഥം പരിശോധിച്ച് വിശകലനം ചെയ്തപ്പോൾ അത് മൊത്തം 3.7 കിലോഗ്രാം കഞ്ചാവാണെന്ന് കണ്ടെത്തി. പ്രതിയെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കസ്റ്റംസ് ചെക്ക്‌പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന സ്മാർട്ട് കൺട്രോൾ സംവിധാനങ്ങൾ വഴിയും, രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കൊണ്ടുവരുന്ന കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ തന്ത്രങ്ങളെയും രീതികളെയും കുറിച്ച് ദുബായ് കസ്റ്റംസ് ഇൻസ്‌പെക്ടർമാർക്ക് പതിവായി പരിശീലനം നൽകുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് ഫലപ്രദമായി തടയാൻ ദുബായ് കസ്റ്റംസിന് കഴിയുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top