26 April Friday

തൊഴിലുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ ദമ്പതികൾക്കെതിരെ വിചാരണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

ദുബായ്‌>  ഒളിച്ചോട്ട കേസ് നല്‍കിയ തൊഴിലുടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ക്കെതിരെ ദുബായ് കോടതിയില്‍ വിചാരണ തുടങ്ങി. 36 കാരനായ നിര്‍മാണത്തൊഴിലാളിക്കും ഭാര്യക്കുമെതിരെയാണ് കേസ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഏഷ്യക്കാരനായ തൊഴിലുടമ റാഷിദിയ പൊലിസ് സേ്റ്റഷനില്‍ നല്‍കിയ പരാതിയില്‍ തൊഴിലാളി കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ഒളിവിലാണ്.

തൊഴിലാളി ജോലിക്ക്് ഹാജരാകാതിരിക്കുകയും മറ്റൊരു സ്ഥാപനത്തിന് ജോലി ചെയ്യുന്നതായും അറിഞ്ഞതിനെ തുടര്‍ന്ന് ആറു മാസം മുന്‍പ് താന്‍ തൊഴിലാളിക്കെതിരെ ഒളിച്ചോട്ട കേസ് നല്‍കിയിരുന്നതായി തൊഴിലുടമ പറഞ്ഞു. തുടര്‍ന്ന് കേസ് ഉപേക്ഷിച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് പ്രതി ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരന്‍ കോടതിയില്‍ മൊഴി നല്‍കി.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതിയുടെ ഭാര്യ വാട്‌സ്ആപ്പ്് സന്ദേശം അയച്ചതായും പരാതിക്കാരനായ തൊഴിലുടമ പറഞ്ഞു. കേസില്‍ ജൂലൈ 29 ന് കോടതി വിധി പറയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top