23 April Tuesday

അക്കാഫ് കലാമേള: ശീർഷകഗാനം പുറത്തിറക്കി

കെ എൽ ഗോപിUpdated: Monday Aug 10, 2020


ദുബായ്> യുഎഇയിലുള്ള കേരളത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് സംഘടിപ്പിക്കുന്ന മെഗാ ഓൺലൈൻ കലാമേളയുടെ ശീർഷകഗാനം പുറത്തിറക്കി. രാജീവ് പിള്ള  എഴുതി റിയാസ് ഷാ സംഗീതം നിർവഹിച്ച ഗാനം പിന്നണി ഗായിക നിമ്മിയും ആഷിഷ് ജോർജ്ജും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് , സംഗീത സംവിധായകൻ ഗോപീ സുന്ദർ, അക്കാഫ് അംബാസ്സിഡർമാരായ  മിഥുൻ രമേശ് , ആശാ ശരത്, അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ എന്നിവർ ചേർന്ന് ഫെയിസ് ബൂക്കിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
 
മഹാമാരിയുടെ പിടിയിൽ നിന്ന് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക്   തിരിച്ചു കൊണ്ടുവന്ന  UAE സർക്കാരിന്റെ കരുതലിനും പ്രവർത്തനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അക്കാഫ്  ഒരുക്കുന്ന കലാമേളയുടെ രെജിസ്ട്രേഷൻ ആഗസ്ത് 20ന് അവസാനിക്കും. പതിനഞ്ചിൽ പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിലും  പുറത്തുമുള്ള പ്രശസ്തരായ വിധികർത്താക്കൾ മത്സരഫലം വിലയിരുത്തും. കേരളത്തിലെ കലാലയത്തിൽ പഠിച്ച, യുഎഇ റസിഡൻസ് വിസയുള്ള,  22 വയസ്സ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. കലാതിലകം , കലാപ്രതിഭ പട്ടങ്ങൾക്കു പുറമെ  മറ്റ് സമ്മാനങ്ങളും വിജയികൾക്ക് ലഭിക്കും.

പ്രവാസ മനസ്സുകളിൽ ഗൃഹാതുരത ഉണർത്തുന്ന കലോത്സവത്തിന്റെ ചൂടും ചൂരോടും കൂടിയായിരിക്കും അക്കാഫ് കലാമേള എന്ന് ജനറൽ കൺവീനർ ജൂലിൻ  ബെൻസി അറിയിച്ചു.
 
അക്കാഫ് മുഖ്യരക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്.ബിജു കുമാർ, ട്രെഷറർ റിവ ഫിലിപ്പോസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക്  : 050-5055622 /


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top