20 April Saturday

ദുബായ് വിമാനത്താവളം ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം

കെ എൽ ഗോപിUpdated: Friday May 20, 2022

ദുബായ് > 29.1 മില്യൺ യാത്രക്കാരുമായി ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ദുബായ്  നിലനിർത്തി. ദുബായിൽ നടക്കുന്ന എയർപോർട്ട് ഷോയുടെ 21-ാമത് എഡിഷനോട് അനുബന്ധിച്ച് നടന്ന ഗൾഫ് എയർപോർട്ട് ലീഡേഴ്‌സ് ഫോറത്തിൽ (GALF) എയർപോർട്ട് ഇന്നൊവേഷൻ ആൻഡ് ഡെവലപ്‌മെന്റ് കോൺഫറൻസിൽ നടത്തിയ  സ്വാഗത പ്രസംഗത്തിൽ ദുബായ് എയർപോർട്ട് ഡെപ്യൂട്ടി സിഇഒ  ജമാൽ അൽ ഹായ് ആണ് ഇക്കാര്യം പറഞ്ഞത്.

മഹാമാരിയുടെ  രണ്ട് വർഷത്തിന് ശേഷമാണ് ഗാൽഫ് സംഘടിപ്പിക്കുന്നതെന്ന് പ്രതിനിധികളെ സ്വാഗതം ചെയ്‌തു അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ വിജയകരമായി കൈകാര്യം ചെയ്യുന്നതിലും, ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിലും സർക്കാർ കൈവരിച്ച നേട്ടമാണ് ഏറ്റവും വിശ്വാസമുള്ള രാജ്യങ്ങളിലൊന്നായി ദുബായ് മാറാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സുകൾ, പ്രതിഭകൾ, നിക്ഷേപകർ, വിനോദസഞ്ചാരികൾ എന്നിവരെ ആകർഷിച്ചു കൊണ്ട് എല്ലാ സാമ്പത്തിക സാമൂഹിക മേഖലകളിലും ദുബായ് കുതിച്ചുയരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്‌ 19 പാൻഡെമിക്കിന് മുമ്പ് ദുബായ് വിമാനത്താവളങ്ങളിൽ എത്തുന്ന വിമാനങ്ങളുടെ എണ്ണം പ്രതിദിനം 1,338 ഓളം ആയിരുന്നു.  2014 മുതൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് ലോകത്ത് ഒന്നാം സ്ഥാനത്താണ്. 1960-ൽ വിമാനത്താവളം പ്രവർത്തിക്കാൻ തുടങ്ങിയതിനുശേഷം 7.47 ദശലക്ഷത്തിലധികം വിമാനങ്ങളിൽ ഏകദേശം 1.115 ബില്യൺ യാത്രക്കാർ ദുബായ് വിമാനത്താവളങ്ങളിലൂടെ  സഞ്ചരിച്ചിട്ടുണ്ട്.

വാണിജ്യ ഡ്രോണുകളുടെ കാര്യത്തിലും വൻവർധനവാണ് ദുബായിൽ ഉണ്ടായിട്ടുള്ളത്. 2022 വരെ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനായി 20,000 സ്വകാര്യ ഡ്രോൺ ഉപയോക്താക്കളും 870 വാണിജ്യ ഡ്രോണുകളും 181 വാണിജ്യ ഡ്രോൺ ഓർഗനൈസേഷനുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളില്ലാ ട്രാഫിക് മാനേജ്‌മെന്റ്, ഷെഡ്യൂൾഡ് യുഎ ഓപ്പറേഷൻസ്, നൈറ്റ് ഓപ്പറേഷൻസ്, ഒന്നിലധികം ആളില്ലാ വിമാന പ്രവർത്തനങ്ങൾ, ഓട്ടോണമസ് ആളില്ലാ വിമാന പ്രവർത്തനങ്ങൾ, അർബൻ എയർ മൊബിലിറ്റി, ആളില്ലാ എയർക്രാഫ്റ്റ് ഡെലിവറി, ഹൈ-സ്പീഡ് ആളില്ലാ വിമാനം, ഉയർന്ന ഉയരത്തിലുള്ള ആളില്ലാ വിമാനം എന്നിവയെല്ലാം ഭാവിയിലെ പദ്ധതികളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top