18 December Thursday

അൽ യലായിസ് ഇന്റർചേഞ്ചിൽ ഗതാഗത തടസ്സം; മുന്നറിയിപ്പുമായി ആർടിഎ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ദുബായ് > ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ യലായിസ് ഇന്റർചേഞ്ചിലൂടെ ഈ വാരാന്ത്യത്തിൽ വാഹനമോടിക്കുന്നവർ ഗതാഗത തടസ്സം നേരിടേണ്ടി വരുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഇത്തിഹാദ് റെയിൽ പാലം സ്ഥാപിക്കുന്നതിനാൽ, സെപ്റ്റംബർ 23 ശനിയാഴ്ച പുലർച്ചെ 12:00 മുതൽ സെപ്റ്റംബർ 25 തിങ്കളാഴ്ച പുലർച്ചെ 12:00 വരെ അൽ യലൈസിസ് റോഡിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും വരുന്ന പാതയിലാണ് ഗതാഗതക്കുരുക്ക് പ്രതീക്ഷിക്കുന്നത്.

വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും പ്രദേശത്തെ ദിശാസൂചനകൾ പാലിക്കണമെന്നും ആർടിഎ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top