ദുബായ്> മാറ്റത്തിന്റെ സ്പന്ദനങ്ങളും, ലോകത്തിന്റെ മിടിപ്പുകളും ഉൾക്കൊണ്ട് അവയെ പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനു മത്സരിക്കുന്ന യുഎഇ ഗതാഗതരംഗത്തെ മുന്നേറ്റങ്ങളിൽ പുതിയ അധ്യായം തുറക്കുന്നു. ഡ്രൈവർ രഹിത വാഹനങ്ങൾ നിരത്തിലിറക്കാനാണ് യുഎഇ യുടെ പുതിയ തീരുമാനം.
ഡ്രൈവർ രഹിത വാഹനങ്ങൾ പരീക്ഷിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യവും ലോകത്തിലെ രണ്ടാമത്തെ രാജ്യവുമായി ഇതോടെ യുഎഇ മാറി. എല്ലാ മേഖലകളിലും നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങളുടെ ഭാഗമായാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പരീക്ഷിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസിന് ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്.
എക്സ്പോ 2020 ദുബായിൽ വെച്ചാണ് യോഗം നടന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നിരത്തിലിറക്കുന്ന വാഹനങ്ങൾ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് തെളിഞ്ഞാൽ പൂർണ സജ്ജമായ വാഹനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..