19 December Friday

ഡ്രീം കാച്ചേർസ് ദമ്മാമിന് പുതിയ നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

ദമ്മാം> ഒരുവർഷം മുമ്പ് സൗദി കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ ഒന്നിച്ചു കൂടി രൂപീകരിച്ച ടീം (Dream catchers)  ഡ്രീം കാച്ചേഴ്സ് എന്ന സംഘടനക്ക് പുതിയ നേതൃത്വം. ദമ്മാമിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ്  ജനറൽ ബോഡി തെരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം സംഘടനയുടെ പുതിയ രക്ഷാധികാരിയാകും. സിയാ ബിൻ ഷാഹുൾ (പ്രസിഡൻറ്) ശരത് നാരായണൻ (ജനറൽ സെക്രട്ടറി) മുറാദ് (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മുർഷിദ് മഞ്ചേരിക്കാരൻ, ഉണ്ണികൃഷ്ണൻ (വൈ. പ്രസിഡൻറ്) അബ്ദുൾ സമദ്, രതീഷ് (ജോ. സെക്രട്ടറി) അബ്ദുൾ റഷീദ് (ജോ:ട്രഷറർ) സതീഷ് കുമാർ (കൺവീനർ ജുബൈൽ), ശ്രീമുരുകൻ (കൺവീനർ അൽ ഹസ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

വാർത്താ സമ്മേളനത്തിൽ നാസ് വക്കം, സിയാ ബിൻ ഷാഹുൾ, ശരത് നാരായണൻ,മുറാദ്,മുർഷിദ് മഞ്ചേരിക്കാരൻ, ഉണ്ണികൃഷ്ണൻ, ശ്രീമുരുകൻ, അബ്ദുൾ സമദ് തുടങ്ങിയവർ പങ്കെടുത്തു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top